
വിജയവാഡ: ഇന്നലെ ഉച്ചക്ക് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കണക്കറ്റ് പരിഹസിച്ചത് ഇങ്ങനെയാണ് “ആന്ധ്രാപ്രദേശിൽ പുതിയ സൂര്യോദയമെന്നാണ് ഞങ്ങളുടെ കൂടെയായിരിക്കുമ്പോൾ നായിഡു പറഞ്ഞത്.അത് പക്ഷേ സ്വന്തം മകൻ എൻ .ലോകേഷിന്റെ മാത്രം ഉദയമാണെന്നു ഞങ്ങൾ കരുതിയില്ല”.
എന്നാൽ വൈകുന്നേരമായപ്പോഴേക്കും അതിനെ കൗണ്ടർ ചെയ്തു ചന്ദ്രബാബു നായിഡുവും രംഗത്തെത്തി “മോദീ നിങ്ങൾ യശോധാ ബെന്നിന്റെ ഭർത്താവാണ്,സ്വന്തം ഭാര്യയെ ഉപേക്ഷിച്ചുപോയ ഭർത്താവ് .സ്വന്തം ഭാര്യയെ നോക്കാത്ത താങ്കൾ രാജ്യം നോക്കുന്നുവെന്ന് ഗീർവാണം മുഴക്കി ഉലകം ചുറ്റും വാലിബനായി നടക്കുകയല്ലേ”.
തെരഞ്ഞെടുപ്പ് അടുക്കുംതോറും ഇങ്ങനെ രസകരമായ പല കൊണ്ടുകൊടുക്കലുകൾ നമുക്ക് കാണാനാകും.