Home breaking-news അവസാന ടി -20,ഇന്ത്യ പൊരുതിത്തോറ്റു,പരമ്പര ന്യൂസിലൻഡിന്

അവസാന ടി -20,ഇന്ത്യ പൊരുതിത്തോറ്റു,പരമ്പര ന്യൂസിലൻഡിന്

1 second read
0
0

സെഡാൻ പാർക്ക് ,ഹാമിൽട്ടൺ : ഇന്ത്യ ന്യൂസിലൻഡ് അവസാന ടി -20 യിൽ ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനുശേഷം ഇന്ത്യയും പൊരുതിത്തോറ്റു.മൂന്നു കളികളുടെ പരമ്പര 2 -1 നു ജയിച്ചു.

ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.ടിം സീഫിർട്ട് 25 ബോളിൽ 43 റൺസും, കോളിൻ മൺറോ 40 ബോളിൽ 72 റൺസും കെയിൻ വില്യംസൺ 21 ബോളിൽ 27 റൺസും ഗ്രാൻഡ് ഹോം 16 ബോളിൽ 30 റൺസും മിച്ചൽ 11 ബോളിൽ 19 റൺസും റോസ് ടെയ്‌ലർ 7 ബോളിൽ 14 റൺസും അടിച്ചുകൂട്ടിയപ്പോൾ ന്യൂസിലൻഡ് 20 ഓവറിൽ 212 റൺസെന്ന പടുകൂറ്റൻ സ്കോറുയർത്തി.അതും വെറും നാലു വിക്കറ്റ് നഷ്ടത്തിൽ മാത്രം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇൻഡ്യക്കാദ്യം തന്നെ ഓപ്പണർ ശിഖർ ധവനെ 5 റൺസിൽ നഷ്ടപ്പെട്ടു.ഇന്ത്യക്കുവേണ്ടി രോഹിത് ശർമ്മ 32 ബോളിൽ 38 റൺസും വിജയ് ശങ്കർ 28 ബോളിൽ 43 റൺസും ഋഷഭ് പന്ത് 12 ബോളിൽ 28 റൺസും ഹാർദിക് പാണ്ഡ്യ11 ബോളിൽ 21 റൺസും ധോണി 4 ബോളിൽ 2 റൺസുമെടുത്തു പുറത്തായി.ദിനേശ് കാർത്തിക്ക് 16 ബോളിൽ 33 റൺസും കൃണാൽ പാണ്ഡ്യ 13 ബോളിൽ 26 റൺസുമെടുത്ത് പുറത്താകാതെ നിന്നു.20 ഓവറിൽ 206 റൺസെടുക്കാനേ ഇന്ത്യൻ ബാറ്റിംഗ് നിരക്കായുള്ളൂ.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…