Home breaking-news രണ്ടാം ടി -20 ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചു

രണ്ടാം ടി -20 ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചു

1 second read
0
0

ഈഡൻ പാർക്ക് : ഓക്‌ലാന്റിലെ ഈഡൻ പാർക്കിൽ നടന്ന രണ്ടാം ടി -20 ഇന്ത്യ ന്യൂസിലൻഡിനെ ഏഴു വിക്കറ്റിന് തോൽപിച്ചു.പാണ്ഡ്യ സഹോദരന്മാരുടെ ബൗളിംഗ് പ്രകടനവും രോഹിത് ശർമ്മ,ശിഖർ ധവൻ,ഋഷഭ് പന്ത് ഇവരുടെ മികച്ച ബാറ്റിംഗ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും വെല്ലിങ്ങ്ടണിലേതുപോലെ ന്യൂസിലാൻഡ് ബാറ്റ്സ്മാന്മാരെ മേയാൻ ഇന്ത്യൻ ബൗളിംഗ് നിര അനുവദിച്ചില്ല.
ന്യൂസിലണ്ടിനുവേണ്ടി ടിം സെഫർട്ട് 12,കോളിൻ മൺറോ 12,കെയ്ൻ വില്യംസൺ 20,ഡാർലി മിച്ചൽ 1,
റോസ് ടെയ്‌ലർ 42,കോളീൻ ഗ്രാൻഡ് ഹോം 50,മിച്ചൽ സ്റ്റാർട്നർ 7 ,സ്കോട്ട് 2 ,ടിം സൗത്തീ 3 എന്നിങ്ങനെ റൺസുകൾ നേടി 20 ഓവറിൽ എട്ടുവിക്കെറ്റ് നഷ്ടത്തിൽ 158 റൺസ് എടുക്കാനേ ന്യൂസിലാൻഡ് ബാറ്റിംഗ് നിരക്കായുള്ളൂ.

കൃണാൽ പാണ്ഡ്യയാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങിയ ബൗളർ.28 റൺസ് വഴങ്ങി കൃണാൽ മൂന്നു വിക്കറ്റ് എടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി രോഹിത് ശർമ്മ 50, ശിഖർ ധവൻ 30 ,വിജയ് ശങ്കർ 14 എന്നിങ്ങനെ റൺസെടുത്തു പുറത്തായി.ഋഷഭ് പന്ത് 40 റൺസും ധോണി 20 റൺസുമെടുത്ത് 18ആം ഓവറിന്റെ അഞ്ചാം പന്തിൽ 162 റൺസ് നേടി ഇന്ത്യ വിജയിച്ചു.

ഇന്നത്തെ കളിയോടെ അന്താരാഷ്ട്ര ടി -20 യിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന ബാറ്റ്‌സ് മാനായി രോഹിത് ശർമ്മ മാറി.രോഹിതിന് ഇപ്പോൾ 2288 റൺസ് സ്വന്തം പേരിലുണ്ട്.ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്തിൽ 2272 റൺസോടെ രണ്ടാമതും പാകിസ്ഥാന്റെ ഷൊഹൈബ് മലിക് 2263 റൺസോടെ മൂന്നാമതും വിരാട്ട് കോഹ്ലി 2167 റൺസുമായി നാലാമതും ബ്രണ്ടം മക്കലം 2140 റൺസുമായി അഞ്ചാമതുമാണുള്ളത്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

തീവ്രവാദം ഇല്ലാതാക്കാൻ ഇന്ത്യ -ഇറാൻ സംയുക്ത പ്രഖ്യാപനം

ടെഹ്‌റാൻ: തീവ്രവാദശക്തികളെ ഇല്ലാതാക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കുമെന്ന് സംയുക്ത പ്രഖ്യാ…