Home breaking-news ദേവസ്വം ബോർഡ് – പത്മകുമാർ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്

ദേവസ്വം ബോർഡ് – പത്മകുമാർ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്

0 second read
0
0

തിരുവനന്തപുരം: ശബരിമല വിഷയത്തെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ കടുത്ത ഭിന്നത. വിഷയത്തില്‍ സുപ്രിംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് പരാതിപ്പെട്ടു.

ഈ സ്ഥിതി തുടരുകയാണെങ്കില്‍ സ്ഥാനത്തിരിക്കാന്‍ താത്പര്യമില്ലെന്നും പത്മകുമാര്‍ അറിയിച്ചു.
സുപ്രിംകോടതിയില്‍ പുന: പരിശോധന ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നില്ലെന്നും എന്നിട്ടും കോടതിയില്‍ എതിര്‍ക്കുകയാണുണ്ടായതെന്നും പത്മകുമാര്‍ പറഞ്ഞു.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയ കുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നും പത്മകുമാര്‍ പരാതി പറഞ്ഞു.

രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷണര്‍ തന്നെ വിവരങ്ങളൊന്നും അറിയിക്കുന്നില്ലെന്നും പത്മകുമാര്‍ കൊടിയേരിയോട് പരാതിപ്പെട്ടു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…