Home breaking-news ആദ്യ ടി -20 യിൽ ഇന്ത്യക്ക് ദയനീയ തോൽവി

ആദ്യ ടി -20 യിൽ ഇന്ത്യക്ക് ദയനീയ തോൽവി

2 second read
0
0

വെല്ലിങ്ടൺ : ന്യൂസിലന്ഡിനെതിരെ ആദ്യ ടി -20 യിൽ ഇന്ത്യക്ക് ദയനീയ തോൽവി .220 റൺസെന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.2 ഓവറിൽ 139 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനുവേണ്ടി ടിം സീഫെർട്ട് 43 ബോളിൽ 84 റൺസും കോളിൻ മൺറോ 20 ബോളിൽ 34 റൺസുമെടുത്ത് ശക്തമായ അടിത്തറയിട്ടു.തുടർന്ന് കെയ്ൻ വില്യംസൺ 22 ബോളിൽ നിന്ന് 34 റൺസെടുത്തു.റോസ് ടെയ്‌ലർ 23 റൺസും സ്കോട്ട് ഇരുപതു റൺസെടുത്തു.

39 റണ്‍സെടുത്ത എം.എസ് ധോനിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെര്‍ഗൂസണും സാന്റ്‌നറും സോധിയും രണ്ട് വിക്കറ്റ് വീതം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20യില്‍ ന്യൂസീലന്‍ഡ് 1-0ത്തിന് മുന്നിലെത്തി. രണ്ടാം ട്വന്റി-20 വെള്ളിയാഴ്ച്ച ഓക്ക്‌ലന്‍ഡില്‍ നടക്കും.

കരുത്തുറ്റ ബാറ്റിങ് നിരയുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് 18 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്ണുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്ത്. ധവാന്‍ രണ്ടാം വിക്കറ്റില്‍ വിജയ് ശങ്കറിനൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 29 റണ്‍സിന് ധവാന്‍ പുറത്തായി.

മൂന്നാമനായി ക്രീസിലെത്തിയ വിജയ് ശങ്കറിനും ഉത്തരവാദിത്തം നിറവേറ്റാനായില്ല. 18 പന്തില്‍ രണ്ടുവീതം ബൗണ്ടറിയും സിക്‌സും സഹിതം 27 റണ്‍സെടുത്ത് വിജയ് ക്രീസ് വിട്ടു. പിന്നീടെത്തിയ ഋഷഭ് പന്ത് (10 പന്തില്‍ നാല്), ദിനേശ് കാര്‍ത്തിക് (ആറു പന്തില്‍ അഞ്ച്), ഹാര്‍ദിക് പാണ്ഡ്യ (നാല് പന്തില്‍ നാല്), ഭുവനേശ്വര്‍ കുമാര്‍( മൂന്ന് പന്തില്‍ ഒന്ന്), യുസ്‌വേന്ദ്ര ചാഹല്‍(മൂന്ന് പന്തില്‍ ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…