Home breaking-news ഋഷഭ് പന്തിനെ ലോകകപ്പ് ഏകദിനടീമിൽ നാലാമനാക്കൂ: ഗവാസ്കർ

ഋഷഭ് പന്തിനെ ലോകകപ്പ് ഏകദിനടീമിൽ നാലാമനാക്കൂ: ഗവാസ്കർ

0 second read
0
0

മുംബൈ: ധോണിയെ 2019 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ.

വരുന്ന ഓസ്‌ട്രേലിയൻ ടീമിന്റെ ഇന്ത്യാ പര്യടനം ലോകകപ്പിനുള്ള ഒരുക്കമാണ് ,ആ സമയത്ത് ഋഷഭ് പന്തിനെ ഇന്ത്യൻ ടീമിൽ ബാറ്റിംഗ് ശ്രേണിയിൽ നാലാമനോ അഞ്ചാമനോ ആക്കി ഇറക്കിക്കൊണ്ട് ആ യുവ കളിക്കാരനെ ലോകകപ്പിന് കൂടുതൽ ഉപയുക്തമാക്കാനും പക്വമാക്കാനും ഗവാസ്കറിന്റെ ഉപദേശം.

ഓപ്പണർ ശിഖർ ധവൻ കഴിഞ്ഞാൽ ഇന്ത്യൻ ടീമിൽ ഇപ്പോൾ നല്ല ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ ഇല്ല.ഋഷഭിനെ തയാറാക്കുന്നതുവഴി ടീമിന് കൂടുതൽ സന്തുലിതാവസ്ഥ കൈവരിക്കാനാകുമെന്നും ഗവാസ്കർ.

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനവേളയിൽ ഋഷഭ് തന്റെ കഴിവ് തെളിയിച്ചതാണ്.ധോണിക്ക് 37 വയസായി.ടീം മാനേജ്മെന്റിന് ധോണിക്ക് നല്ല ഒരു റിട്ടയർമെന്റ് കൊടുക്കണമെങ്കിൽ അത് ലോകകപ്പിൽ സെലെക്ടിവ് കളികളിൽ ധോണിയെ വച്ചാൽ മതിയെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ ഇന്ത്യക്ക് മൂന്നു കീപ്പർമാരെ വയ്ക്കുന്നതാണ് നല്ലത് ,സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ദിനേശ് കാർത്തിക്കിനെ റിസർവ് ഓപ്പണറായി ഉൾപ്പെടുത്താനും ഗവാസ്കർ നിർദേശിച്ചു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…