
മുംബൈ : ടീവി സീരിയൽ താരം ശിൽപ്പ ഷിൻഡെ കോൺഗ്രസിലേക്ക്. സ്മൃതി ഇറാനിക്കൊരു പകരക്കാരിയെ തപ്പി നടന്ന കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസമായി.
“ഭാഭിജി ഘർ പർ ഹൈ ” എന്ന സീരിയലിലൂടെയാണ് ശിൽപ്പ ഷിൻഡെ പ്രസിദ്ധയാകുന്നത്.ബിഗ് ബോസ് 11 ലെ വിജയിയുമാണ്.തുടർന്ന് ക്രിക്കറ്റധാരമാക്കിയുള്ള സീരിയലായ “ജിയോ ധൻ ധനാ ധൻ ” എന്ന സീരിയലും വലിയ TRP റേറ്റിംഗ് നേടിയ ശിൽപ്പയുടെ സീരിയലായിരുന്നു.
മഹാരാഷ്ട്രക്കാരിയായ ശിൽപ്പ ഷിൻഡെയുടെ പിതാവ് ഹൈക്കോടതി ജഡ്ജിയാണ്. ലോക്സഭയിലേക്ക് മത്സരിക്കുമോ അതോ പാർട്ടിക്കായി പ്രവർത്തിക്കുമോ എന്ന് ശിൽപ്പയുടെ കാര്യത്തിൽ വ്യക്തത ആയിട്ടില്ല.