തിരുവനന്തപുരം : ബിഡിജെഎസ് -ബിജെപി സീറ്റ് വിഭജനം പൂർത്തിയായതായി ബിജെപി സംസ്ഥാനാധ്യക്ഷൻ അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു.ഏതൊക്കെ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക എന്നതിൽ ധാരണയായി,സമയമാകുമ്പോൾ അത് ഏതെന്നു മാദ്ധ്യമങ്ങളോട് പറയുമെന്നും ശ്രീധരൻപിള്ള . അതിനിടെ താൻ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം ബിഡിജെഎസ് നേതൃത്വം ചർച്ച ചെയ്‌തു തീരുമാനിക്കുമെന്നും അതിനെപ്പറ്റി പറയാൻ സമയമായിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളിയും മാദ്ധ്യമങ്ങളോട് പറഞ്ഞു